Sunday, 19 May 2019

മൂന്ന് ദിവസമായി സ്വീകരണ പരിപാടികൾ ആരംഭിച്ചിട്ട്. ടൈറ്റ് ഷെഡ്യൂളിലാണ് സ്വീകരണങ്ങൾ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് രാവിലെ 7:30 ന് ആരംഭിച്ച് രാത്രി പത്തു മണിക്കാണ് അവസാനിക്കുന്നത്. കടുത്ത ചൂട് പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവേശത്തിൽ അത് അറിയുന്നില്ലെന്ന് മാത്രം. രാത്രി ഏറെ വൈകിയും സ്ത്രീകളും കുട്ടികളും എനിക്കായ് കാത്തുനിൽക്കുന്നത് തെല്ല് വേദനയുണ്ടാക്കുന്നതാണെങ്കിലും ഇടത് പക്ഷത്തോടുള്ള പ്രതീക്ഷയും പ്രതിബദ്ധതയും സന്തോഷം നൽകുന്നതാണ്. ഓരോ പ്രദേശത്തും അവരവരുടെ രീതികൾക്കനുസരിച്ചാണ് സ്വീകരണം. കഴിഞ്ഞ പത്തു വർഷം നാം നടത്തിയ പ്രവർത്തനങ്ങളിലൂന്നിയാണ് സംസാരം. മണ്ഡലത്തിന്റെ വിസ്തൃതി മനസ്സിലാക്കി കൂടുതൽ പേരെ കാണാൻ ശ്രമിക്കുന്നുണ്ട്. സ്വീകരണ കേന്ദ്രങ്ങളിൽ നിങ്ങളെയും പ്രതീക്ഷിക്കുന്നു എത്തുമല്ലോ