Sunday, 19 May 2019

കുടിവെള്ളമില്ലെന്ന് പറഞ്ഞ് കാലികുടവുമായി പത്ത് വർഷം മുൻപ് എന്നെ കാണാൻ വന്നിരുന്ന ചിറ്റൂർ കിഴക്കൻ മേഖലയിലെ ജനങ്ങൾ ഇന്ന് ഏറെ സന്തോഷത്തിലാണ് അവർക്കിപ്പോൾ ആവശ്യം പോലെ കുടിവെള്ളം ലഭ്യമാണ് ശുദ്ധജലത്തിനായി ടാങ്കർ വെള്ളത്തെ ആശ്രയിച്ച ചിറ്റൂരിന്റെ വാലറ്റ പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികൾ നൽകിയും ഹൗസ് കണക്ഷൻ നൽകിയുമാണ് പ്രശ്നം പരിഹരിച്ചത് ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും അടിസ്ഥാനത്തിൽ കുടിവെള്ളം ലഭ്യമാകാതിരുന്ന പ്രദേശത്ത് ഏറെ പ്രയാസപ്പെട്ടാണ് ഇടത് ജനപ്രതിനിധികൾ കുടിവെള്ളമെത്തിച്ചത് ഇന്ന് പിടാരി മേട്ടിൽ എത്തിയപ്പോൾ ഒരു കുടം വെള്ളവും നിറപ്പിച്ചാണ് അവർ യാത്രയാക്കിയത് പ്രിയ്യപ്പെട്ടവരുടെ മുഖത്തെ ഈ സന്തോഷം തരുന്ന ഊർജ്ജം ചെറുതല്ല